ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. ബോക്സിംഗിൽ ലൗവ്‌ലീനയുടെ മുന്നേറ്റം സെമിയിൽ അവസാനിച്ചു. ഇതോടെ ലൗവ്‌ലീനയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലവ്‌ലീന ബോർഗോഹെയ്ൻ 64 കിലോഗ്രാമിലാണ് മെഡൽ നേടുന്നത്. ബാഡ്മിന്റണിൽ പിവി സിന്ധുവും സെമിയിൽ തോറ്റു. പുരുഷ ഹോക്കിയിലും സെമിയിൽ തോൽവിയായിരുന്നു ഫലം. ലവ്‌ലിന്ക്കും സെമിക്ക് അപ്പുറം മുന്നേറാനായില്ല.

ചൈനീസ് തായ്പേയ് താരത്തെ ക്വാർട്ടറിൽ തോൽപ്പിച്ച് ഇന്ത്യൻ താരം മെഡൽ ഉറപ്പിച്ചിരുന്നു. ഇന്ന് സെമിയിൽ തോറ്റതോടെ ലൗവ്‌ലീനയ്ക്ക് വെങ്കലം കിട്ടും. ജയിച്ചാൽ സ്വർണ്ണമോ വെള്ളിയോ നേടാമായിരുന്നു. ലോകചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടിയ താരമാണ് ലവ്‌ലീന . നേട്ടങ്ങളും റാങ്കിങ്ങും കണക്കാക്കിയാൽ ഇന്ത്യയുടെ ലവ്‌ലിനയെക്കാൾ ഒരുപടി മുന്നിലായിരുന്നു ലോക ചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലി. ഇരുവർക്കും ഒരേ പ്രായമാണ്. എന്നാൽ രാജ്യാന്തര മത്സരപരിചയ സമ്പത്ത് തുർക്കി താരത്തിന് അനുകൂലമായി.

റാങ്കിങ്ങിലും അനുഭവ സമ്പത്തിലും മുൻപിലുള്ള പലരെയും അട്ടിമറിച്ചെത്തിയ ലവ്‌ലിനയെ തുർക്കി താരം ജയിച്ചു. കഴിഞ്ഞ മത്സരത്തിലേതുപോലെ ലവ്‌ലിനയുടെ ഉയരക്കൂടുതൽ നിർണ്ണായക ഘടകമായി മാറിയതുമില്ല. ഇത് മനസ്സിലാക്കി തുർക്കി താരം തന്ത്രം മെനഞ്ഞതാണ് ഇതിന് കാരണം. ആദ്യ റൗണ്ട് ലവ്‌ലിനയ്ക്ക് കൈവിട്ടു. പിന്നീട് തിരിച്ചു വരാനും ആയില്ല. പ്രതിരോധം വീട്ട് ആക്രമണത്തിൽ കളിച്ചതും വിനയായി.

ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജസും തുർക്കി താരത്തിന് 10 പോയിന്റ് നൽകി. ഇന്ത്യൻ താരത്തിന് ഒൻപതും. രണ്ടാം റൗണ്ടിലും ഇതു തന്നെയായിരുന്നു ഫലം. ഇതിനൊപ്പം വാർണിങ്ങും ലവ്‌ലിനയ്ക്ക് കിട്ടി. ഇതോടെ ഒരു പോയിന്റ് കുറയുകയും ചെയ്തു. അവസാന റൗണ്ടിലും തുർക്കി താരം ഇടിച്ചു മുന്നേറി. ഇതോടെ ലവ്‌ലിനയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. മേരികോമിന് ശേഷം വനിതാ ബോക്‌സിംഗിൽ വെങ്കലം മെഡൽ നേടുന്ന താരമാകുകയാണ് ലവ്‌ലിന. പുരുഷ ബോക്‌സിംഗിൽ വിജേന്ദർ സിംഗും വെങ്കലം നേടിയിട്ടുണ്ട്.

ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് തായ്‌പേയിയുടെ ചെൻ നിയാൻ ചിന്നിനോട് തോറ്റാണ് വെങ്കലം നേടിയത്. ഒളിമ്പിക്സ് ക്വാർട്ടറിൽ ഇതേ താരത്തെ ലൗലീന തോൽപ്പിച്ചു. 2019ലെ തോൽവിക്ക് പ്രതികാരം തീർക്കുകയായിരുന്നു ടോക്കിയോവിലെ ഇടിക്കൂട്ടിൽ ഇന്ത്യൻ താരം. ഇതോടെ ചരിത്രത്തിലേക്കും ഈ താരം എത്തി. എന്നാൽ സെമിക്ക് അപ്പുറം നീങ്ങാൻ കഴിഞ്ഞില്ല.

പരിചയ സമ്പന്നയായ ജർമൻ താരം നദൈൻ ആപ്റ്റ്സിനെ പരാജയപ്പെടുത്തിയാണ് ലൗലിന ക്വാർട്ടറിൽ എത്തിയത്. ലോക നാലാം സീഡായ ചെൻ നിൻ ചിന്നിനെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ നദൈൻ ആപ്റ്റ്സിനെതിരെ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ലൗലിന ആധികാരിക ജയത്തോടെയാണ് ക്വാർട്ടറിൽ കടന്നത്. ആ മികവ് സെമിയിൽ ഉണ്ടായില്ല.