ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ രണ്ടാം മെഡൽ ഉറപ്പിച്ചു. ബോക്‌സിംഗിൽ ലൗലീനയിലൂടെയാണ് മെഡൽ ഉറപ്പിക്കുന്നത്. ബോക്‌സിംഗിൽ ലൗലീന 64 കിലോഗ്രാമിൽ സെമിയിൽ കടന്നു. ഇതോടെയാണ് ഒരു മെഡൽ ഉറപ്പിച്ചത്. ചൈനീസ് തായ്‌പേയ് താരത്തെയാണ് ക്വാർട്ടറിൽ ഇന്ത്യൻ താരം ഉറപ്പിച്ചത്. ഇടിക്കൂടിൽ വീണ്ടും പ്രതീക്ഷയാണ് ഈ ജയം.

സെമിയിൽ തോറ്റാൽ ലൗലിനയ്ക്ക് വെങ്കലം കിട്ടും. ജയിച്ചാൽ സ്വർണ്ണമോ വെള്ളിയും. ഇതോടെ രാജ്യത്തിന്റെ പ്രതീക്ഷ ലവ്‌ലിനയിൽ എത്തുകയാണ്. ഇന്നത്തെ ഫോം തുടർന്നാൽ സെമിയിലും ലൗലിനയ്ക്ക് ജയിക്കാനാകും. ലോകചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടിയ താരമാണ് ലൗവ്ലീന ബോർഗോഹെയ്ൻ.

ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിയാൻ ചിന്നിനോട് തോറ്റാണ് വെങ്കലം നേടിയത്. എന്നാൽ ഒളിമ്പിക്‌സ് ക്വാർട്ടറിൽ ഇതേ താരത്തെ ലൗലീന തോൽപ്പിച്ചു. 2019ലെ തോൽവിക്ക് പ്രതികാരം തീർക്കുകയായിരുന്നു ടോക്കിയോവിലെ ഇടിക്കൂട്ടിൽ ഇന്ത്യൻ താരം. ഇതോടെ ചരിത്രത്തിലേക്കും ഈ താരം എത്തുകയാണ്.

നാല്-ഒന്നിനായിരുന്നു ലൗലിനയുടെ ക്വാർട്ടറിലെ വിജയം. വനിതാ ബോക്‌സിംഗിൽ മേരി കോമിന് ശേഷം ബോക്‌സിംഗിൽ മെഡിൽ നേടാൻ പോകുന്ന താരമാണ് ലൗലീന. അസമിൽ നിന്നുള്ള താരമാണ് ലൗലീന. 23 വയസേ ആയിട്ടൂള്ളൂ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ് ലൗലീന. ഈ ഒളിമ്പിക്‌സിൽ ഇതുവരെ എല്ലാ മത്സരത്തിലും മികച്ച പ്രകടനമാണ് ലൗലീന നടത്തിയത്.

പരിചയ സമ്പന്നയായ ജർമൻ താരം നദൈൻ ആപ്റ്റ്‌സിനെ പരാജയപ്പെടുത്തിയാണ് ലൗലിന ക്വാർട്ടറിൽ എത്തിയത്. ലോക നാലാം സീഡായ ചെൻ നിൻ ചിന്നിനെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ നദൈൻ ആപ്റ്റ്‌സിനെതിരെ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ലൗലിന ആധികാരിക ജയത്തോടെയാണ് ക്വാർട്ടറിൽ കടന്നത്. താരത്തിന്റെ പ്രഥമ ഒളിമ്പിക്‌സ് ആണിത്. ക്വാർട്ടറിലും മികച്ച ഫോമിലായിരുന്നു താരം.