തിരുവനന്തപുരം: ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഎജി അധഃപതിക്കുന്നുവെന്ന വിമർശനവുമായി സിപിഎം നേതാവ് എം.എ. ബേബി. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സിഎജി അംഗീകരിക്കുന്നില്ല. വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ബേബി പറഞ്ഞു.