മസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസുകളിൽ ഏപ്രിൽ 2, 3 തിയ്യതികളിലായി ഗൾഫ് രാഷ്ട്രങ്ങളിൽ നടത്തിയ മദ്രസ്സ പൊതു പരീക്ഷയിൽ ബഹ്‌റൈനിൽ ഐ സി എഫിന് കീഴിൽ പ്രവർത്തിക്കുന്ന 12 മദ്രസ്സകളിലും പരീക്ഷാർത്ഥികൾ 100% വിജയം നേടി. അഞ്ചാം തരത്തിൽ മുഹമ്മദ് യാസിർ നജീം (റിഫ), ഫിദ സുഹൈൽ (റിഫ), ഫാത്വിമ അബ്ദുറഹീം (റിഫ) എന്നിവർ ഫുൾ A+ ഉം മുഹമ്മദ് യൂനുസ്, നഷവ ഫാത്വിമ (ഉമ്മുൽ ഹസം ) സഹ്‌റ സൈനബ്, സഫിയ സൈൻ ( റിഫ), മുഹമ്മദ് റശ്ദാൻ (ഹമദ് ടൗൺ), ആയിഷ നൂരിൻ (മുഹറഖ്) എന്നിവർ ഫുൾ A ഗ്രേഡും ഏഴാം തരത്തിൽ നാഫിഅ (ഗുദൈബിയ്യ), മുഹമ്മദ് സാബിത്, ഫാത്വിമ നൗഷാദ് (റാസ്‌റുമാൻ ), ഷിഫാന ഷൗക്കത് (ഈസാ ടൗൺ) എന്നിവർ ഫുൾ A ഗ്രേഡും നേടി .

ഓൺലൈൻ വഴി നടന്ന പൊതു പരീക്ഷയിൽ ഗൾഫിൽ നിന്നും മൂവായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.വിജയികളെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ, ICF ബഹ്‌റൈൻ നാഷണൽ കമ്മറ്റി, ബഹ്‌റൈൻ റൈഞ്ച് സുന്നി ജംയ്യത്തുൽ മുഅല്ലിമീൻ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.മറ്റു ക്ലാസ്സുകളിലേക്ക് നടന്ന പരീക്ഷകളുടെ ഫലം റമളാൻ 17 നു പ്രസിദ്ധീകരിക്കപ്പെടും.

റമളാനിന് ശേഷം മെയ് 22 മുതൽ ബഹ്‌റൈൻ ICF മദ്രസ്സകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന് ICF, SJM ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടുക.
3921 7760, 3549 0425, 3935 7043,3908 8058.