മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 66,836 പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,61,676 ആയി.

കോവിഡ് ബാധയെ തുടർന്ന് 773 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,252-ലേക്ക് എത്തി. നിലവിൽ 6,91,851 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 34,04,792 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. 16.53 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മുംബൈയിൽ മാത്രം 7,221 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,541 പേർ രോഗമുക്തി നേടിയപ്പോൾ 72 പേർക്കു കൂടി മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായി. നിലവിൽ 81,538 സജീവ കേസുകളാണ് മുംബൈയിലുള്ളത്.

അതേസമയം, തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,776 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8078 പേർ രോഗമുക്തി നേടിയപ്പോൾ 78 പേർക്കു കൂടി രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി.

സംസ്ഥാനത്ത് ഇതുവരെ 10,51,487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 9,43,044 പേർ ഇതിനോടകം രോഗമുക്തി നേടിയപ്പോൾ 13,395 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. നിലവിൽ 95,048 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.