മുംബൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയത്തിൽ ഇളവുകൾ നൽകി മഹാരാഷ്ട്ര സർക്കാർ. .വനിതാ ജീവനക്കാരുടെ ജോലിസമയം 12മണിക്കൂറിൽ നിന്ന് എട്ടുമണിക്കൂറാക്കിയാണ് കുറച്ചത്.

നേരത്തെ സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനം മുഴുവൻ ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ വ്യക്തമാക്കി.

നിലവിൽ നാഗ്പൂർ,പൂനൈ,അമരാവതി,മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം എട്ട് മണിക്കൂറാണ്.

കുംടുംബവും ഔദ്യോഗിക ജീവിതവും കൂടുതൽ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്ന് വനിതാ ഉദ്യോഗസ്ഥർ പറഞ്ഞു.