മാഹി: കേരളത്തിൽ ലോക് ഡൗൺ പിൻവലിച്ചതു പരിഗണിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരിയിലെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും ബാറുകളും ചില്ലറ വിൽപ്പനശാലകളും തുറന്നു പ്രവർത്തിച്ചു തുടങ്ങി. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് പ്രവർത്തന സമയം.

കർശനമായ കൊ വിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം. മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ചില്ലറ വില്പന മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നുവെങ്കിലും കേരളത്തിന്റെ കൊ വിഡ് വ്യാപനം കണക്കിലെടുത്ത് . മാഹിയിൽ ഇത് വരെ തുറന്നിരുന്നിരുന്നില്ല.

കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വലിയ കുറവുകൾ വരാത്തത് കാരണമാണ് തത്ക്കാലം മാഹിയിൽ തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നത്. നേരത്തെ ലിക്കർ മർച്ചന്റ്‌സ് അസ്സോസിയേഷൻ വ്യാപാരികൾ അഡ്‌മിനിസ്‌ട്രേറ്ററ്റുമായി നടത്തിയ ചർച്ചയിലാണ് ഈവിഷയത്തിൽ തീരുമാനമെടുത്തിരുന്നത്.

എന്നാൽ കേരളത്തിൽ 17ന് ബീവറേജസുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് മാഹിയിലും മദ്യഷാപ്പുകൾ തുറക്കുന്നത്. കോപ്പാലം, പന്തക്കൻ, പള്ളുർ മേഖലയിലെ നൂറോളം ബാറുകളും മദ്യവിൽപ്പനശാലകളുമാണ് തുറക്കുക. നേരത്തെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു വിൽപ്പന കൂട്ടാനും സർക്കാർ തീരുമാനിച്ചിരുന്നു. കനത്ത പൊലിസ് സന്നാഹത്തോടെ തിരക്ക് ഒഴിവാക്കി കൊണ്ടാണ് മദ്യ വിൽപ്പന നടക്കുക.