തലശേരി: മാഹി പള്ളുരിൽ തനിച്ചു താമസിക്കുന്ന തമിഴ് സ്ത്രീ വീടിനകത്ത് മരിച്ച നിലയിൽ വളജ്യർ കരിക്കുന്നുമ്മേൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ് നാട് വിഴിപ്പുറം സ്വദേശിനി പളനിയമ്മയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വാടക വീട്ടിലെ സ്വീകരണമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന് ഒരാഴ്‌ച്ചയിലേറെ പഴക്കമുണ്ട്.ഇവർ ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിക്കുന്നത്. രണ്ടു ദിവസമായി നാട്ടുകാർ ഈ വീടിന്റെ പരിസരത്ത് പരിശോധന നടത്തുകയും വീട്ടിൽ കുറച്ചു ദിവസമായി ആള നക്കമില്ലാത്തത് അയൽക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ അടുക്കള ജനൽ വഴി അകത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നു വർഷത്തോളമായി മാഹിയിലും പരിസരത്തും കൂലിവേല ചെയ്തു ജീവിച്ചിരുന്ന പളനിയമ്മ മുന്ന് മാസം മുൻപാണ് ഈ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. പള്ളൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം മാഹി ജനറൻ ആശുപത്രി മോർച്ചറിയിൽ.