കൊച്ചി: ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം രൂപ മുതലാണ്.

കൂടുതൽ മൂല്യം കൂട്ടിച്ചേർത്തിട്ടുള്ള മരാസോയുടെ മൂന്നു പതിപ്പുകൾ വിപണിയിൽ ലഭ്യമാണ്. അവയുടെ പേര് എം2, എ4 പ്ലസ്, എം6 പ്ലസ് എന്നിങ്ങനെയാണ്, വില യഥാക്രമം 11.25 ലക്ഷം രൂപ, 12.37 ലക്ഷം രൂപ, 13.51 ലക്ഷം രൂപ വീതമാണ്.

ഏറ്റവും ഉയർന്ന പതിപ്പായ എം6 പ്ലസ് എത്തുന്നത് 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീൽ,

സ്റ്റിയറിങ്-അഡാപ്റ്റീവ് മാർഗ്ഗനിർദ്ദേശങ്ങളുള്ള റിയർ പാർക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ചൂടു നിയന്ത്രണം, ഓട്ടോമാറ്റിക്ക് ഡ്രൈവർ സൈഡ് വിൻഡോകൾ തുടങ്ങിയവ സവിശേഷതകളുമായാണ്. എഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സംവിധാനമാണ് മറ്റൊരു സവിശേഷത. സറൗണ്ടിങ് കൂൾ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ എംപിവിയുംകൂടിയാണ് മരാസോ എം6 പ്ലസ്. എം4 പ്ലസിന് 16 ഇഞ്ച് അലോയി വീൽ ആണുള്ളത്.

ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ പുറത്തിറക്കിയിട്ടുള്ള മരാസോ ബിഎസ്-6, സുരക്ഷ, സുഖകരമായ ഡ്രൈവിങ്, സുഖകരവും വിശാലവുമായ അകത്തളം തുടങ്ങിയവയ്ക്കൊപ്പം കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പു നൽകുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജെയ് നക്ര പറഞ്ഞു.