ചെന്നൈ: വിരുഗമ്പാക്കം മൈത്രി കൾച്ചറൽ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ 20 മുതൽ മൈത്രി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്നതാണ് ആഘോഷപരിപാടികൾ. ആഘോഷപരിപാടികളുടെ ലോഗോ പ്രകാശനം രജതോത്സവം ചെയർമാൻ വി വിജയകുമാർ, വൈസ് ചെയർമാൻ പി എൻ രവി എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.
20നു രാവിലെ ഒമ്പതിന് രജതോത്സവത്തിന് കൊടിയേറും. ആറുമണിക്കു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ നിർവഹിക്കും.

കൊടിയേറ്റത്തിനു പിന്നാലെ വിവിധ മലയാളി അസോസിയേഷനുകൾ പങ്കെടുക്കുന്ന ഒപ്പന, കൈക്കൊട്ടിക്കളി, മാർഗംകളി എന്നിവ അരങ്ങേറും. ഓരോ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനക്കാർക്ക് യഥാക്രമം 10,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 21 ന് 11.30 മുതൽ ഓണസദ്യ ഉണ്ടായിരിക്കും.

മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മൈത്രി ജനറൽ സെക്രട്ടറി വി എസ് ദേവകുമാറിനെ (9444440517) ബന്ധപ്പെടാം. രജതോത്സവത്തിന്റെ നടത്തിപ്പിനായി 250 അംഗസ്വാഗത സംഘത്തിനു രൂപം നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.