കൊച്ചി: സംവിധായകനും നടനുമായ മേജർ രവിക്ക് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർണവിജയമായിരുന്നെന്ന് മേജർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം നന്ദിയും സ്‌നേഹവും അറിയിച്ചു.

കീർത്തിചക്ര എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മേജർ രവി സിനിമാ രംഗത്ത് സജീവമാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം അഭിനയത്തിലും അദ്ദേഹം ശ്രദ്ധ നേടി. സാമൂഹിക പ്രവർത്തന രംഗത്തും മേജർ രവി സജീവമാണ്.