ശബരിമല: കർശന നിയന്ത്രണത്തിൽ ശബരിമലയിൽ മകരവിളക്ക് ഉത്സവവും ജ്യോതി ദർശനം ഇന്ന് നടക്കും. ഇന്ന് സന്ധ്യയോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.കോവിഡ് മാനദ ണ്ഡം പാലിച്ച് 5000 പേർക്കാണ് ജ്യോതി ദർശിക്കാനുള്ള അവസരമുണ്ടാവുക. നേരത്തേ വെർച്വ ൽ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിക്കുക.ഉച്ചവരെയെത്തുന്ന തീർത്ഥാടകർക്ക് മാത്രമെ സന്നിധാനത്ത് മകരവിളക്ക് ദർശിക്കാനാകൂ.മാത്രമല്ല സന്നിധാനത്തുനിന്ന് മാത്രമേ ഇത്തവണ മകരജ്യോതി ദർശിക്കാ-നാവൂകയുമുള്ളൂ.

തലേദിവസം മുതൽ സന്നിധാനത്ത് വിരിവച്ച്, പർണശാല കെട്ടി വിളക്കും, മകരജ്യോതി ദർശന ത്തിനുമായി കാത്തിരിക്കുന്ന തീർത്ഥാടകരും ഇക്കുറിയില്ല.പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർത്ഥാടകർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽനിന്നൊന്നും വിളക്ക് കാണാൻ അനുവദിക്കില്ല.രാവിലെ 8.14നാണ് മകരസംക്രമപൂജ. മകരവിളക്കിനോടനുബന്ധിച്ച് പന്തള ത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ടോടെ ശരംകുത്തിയിലെ ത്തും.അവിടെ ദേവസ്വം അധികൃതർ ഘോഷയാത്രയെ സ്വീകരിക്കും. പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം ഇത്തവണ രാജപ്രതിനിധികൾ ഘോഷയാത്രയെ അനുഗമിക്കുന്നില്ല. അതു കൊണ്ടുതന്നെ രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടക്കേണ്ട ചടങ്ങുകൾ ഉണ്ടാവില്ല. പെട്ടി തുറന്നുള്ള തിരുവാഭരണ ദർശനവും വഴിനീളെയുള്ള സ്വീകരണവും കോവിഡ് കാരണം ഒഴി വാക്കിയിരുന്നു.

പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വൈകീട്ട് ആറരയോടുകൂടി അയ്യ പ്പസന്നിധിയിൽ എത്തും. തിരുവാഭരണപേടകം പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവ ട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവ സ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കുന്ന തിരുവാഭരണപേടകം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി. കെ.ജയരാജ് പോറ്റിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തും.ശേഷം 6.30-ന് തിരുവാ ഭരണം ചാർത്തിയുള്ള മഹാദീപാരാധന. 6.40-ന് മകരജ്യോതിദർശനം.

കോവിഡ് സാഹചര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.