കൊച്ചി: കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി ജനഗണമനയുടെ ടീസർ പുറത്ത്. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നത്.ഡ്രൈവിങ് ലൈസൻസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന.ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പ്രെമോ തരുന്ന സൂചനകൾ.

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഓഫീസർ ആയിട്ടാണ് സുരാജ് പ്രോമോ വീഡിയോയിൽ എത്തുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമൺ, സംഗീതം ജെക്സ് ബിജോയ്.

ജനഗണമന 2021 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.