അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃത​ദേഹം സംസ്കരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിപാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിന്റെയും ശാന്തയുടെയും മകൻ അനിൽകുമാർ (42) ആണ് വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം പാറക്കൽ സി.കണ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജറായിരുന്നു.ഭാര്യ: നിത്യ. മക്കൾ:നിഹാര, നീരവ്. സഹോദരങ്ങൾ: അനിത പറശ്ശിനി, പി.സി. അജയൻ(ആർ ബാങ്ക് മാനേജർ, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്.