കൊച്ചി: പതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയസംവിധായകൻ ഫാസിൽ വീണ്ടും വരുന്നു. സംവിധായകന്റെ വേഷത്തിലല്ല ഇക്കുറി.നിർമ്മാതാവായാണ് വരവ്.ഫാസിൽ നിർമ്മിച്ച് ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് നാരായണന്റേ തിരക്കഥയിൽ നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സുഷിൻ ശ്യാം ആണ് സംഗീതം.

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമ്മിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ട് വർഷങ്ങൾക്കു ശേഷമാണ് അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നത്.

മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രം ഫഹദിന്റേതായി പ്രദർശനത്തിന് എത്താനുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയാണ് മറ്റൊരു ഫഹദ് ചിത്രം.