തിരുവനന്തപുരം: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി പങ്കുവച്ച പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മമ്മൂട്ടി തന്നെയാണ് ഫോട്ടോ ഫേസുബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. അറിവിന്റെ സമുദ്രം. കുറച്ചെങ്കിലും ഞാൻ വായിച്ചിരിക്കണം എന്നാണ് പുസ്തകങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫോട്ടോയ്ക്ക് മമ്മൂട്ടി എഴുതിയിരിക്കുന്നത്. സെൽഫ് പോർട്രേയ്റ്റ് എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു.


പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടിക്ക് എന്നാണ് ആരാധകർ പറയുന്നത്. സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ അത്രത്തോളം ശ്രദ്ധിക്കാറുമുണ്ട് മമ്മൂട്ടി. ഇപോഴിതാ പുതിയൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്. പ്രിയ താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ദ പ്രീസ്റ്റ് എന്ന ചിത്രമാണ് മമ്മൂട്ടി നായികനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം വൻ വിജയമായി മാറുകയും ചെയ്തിരുന്നു.