തിരുവനന്തപുരം: സിനിമാതരങ്ങളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന വിവാഹച്ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മിക്കപ്പോഴും താരങ്ങളുടെ വസ്ത്രങ്ങൾ, ലുക്ക് തുടങ്ങിയവയുടെ പേരിലാകും ചിത്രങ്ങൾ ശ്രദ്ധനേടുക. എന്നാൽ ഇവിടെയിത താരത്തിന്റെ എക്സ്‌പ്രഷൻ കൊണ്ട് ഒരു ഫോട്ടോ വൈറലാകുന്നു. മറ്റാരുടെതുമല്ല സാക്ഷാൽ മമ്മൂട്ടിയുടെത് തന്നെ.

തന്നേക്കാൾ ഉയരമുള്ള കല്യാണച്ചെക്കനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.ദിൽഷാദിന്റെയും സാറയുടെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് മെഗാ സ്റ്റാർ എത്തിയത്. വരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 'ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ', 'പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി കേട്ടോ' എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

മുൻകായികതാരമായ ദിൽഷാദ് ഇപ്പോൾ സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി നോക്കുകയാണ്.ഇരുവരുടെയും കുടുംബങ്ങൾക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയതും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.നടൻ ഗിന്നസ് പക്രു അടക്കമുള്ള താരങ്ങളും ചിത്രം പങ്കുവച്ചിരുന്നു.