പത്തിരിപ്പാല: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണ (20) യെയാണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അറസ്റ്റ്. ഫോണിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് യുവാവ് കഴിഞ്ഞ ഒരു വർഷത്തോളമായി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മങ്കര പൊലീസ് പറഞ്ഞു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.