ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബോഹ്റി കടാൽ മേഖലയിലായിൽ വച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.

ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി.