ന്യൂഡൽഹി: സ്‌റ്റേഷനിൽ നിന്നും ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ നോക്കവേ പ്ലാറ്റ്‌ഫോമിലേക്ക് വഴുതിവീണ യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കയ്യിൽ രണ്ടു ബാഗുകളുമായ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ വഴുതിവീണ യാത്രക്കാരന്റെ കാൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ അകപ്പെട്ടെങ്കിലും റെയിൽവേ പൊലീസ് കോൺസ്റ്റബിളിന്റെ സമയോചിത ഇടപെടലാണ് രക്ഷപ്പെടുത്തിയത്.

കയ്യിലുണ്ടായിരുന്ന ഒരു ബാഗ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽവച്ച ശേഷം ട്രെയിനിന്റെ വാതിലിലുള്ള കമ്പിയിൽ പിടിച്ച് കയറാൻ ശ്രമിക്കവെയാണ് അപകടം. വാതിൽപ്പടിയിൽ കാൽവയ്ക്കാൻ പറ്റാതെ തെന്നി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കാലു പോയ യാത്രക്കാരനെ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനും പ്ലാറ്റ്‌ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് പിടിച്ചു കയറ്റിയത്. 

ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ പൊലീസുകാരൻ കൂടെ ഓടി കയ്യിൽ പിടിച്ചു വലിച്ചെങ്കിലും ആദ്യം രക്ഷിക്കാനായില്ല. വീണ്ടും ഓടിയെത്തി കൈയിൽ പിടിച്ചു വലിച്ച് രപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.