പാലാ: കോവിഡിനെതിരെ ഒന്നാം ഡോസ് എടുത്തവർക്കു നിശ്ചിത സമയത്തിനുള്ളിൽ രണ്ടാം ഡോസ് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ സി കെ സംസ്ഥാന പ്രസിഡന്റും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടി അനിവാര്യമാണ്. കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകാതിരിക്കാൻ ജാഗ്രത പുലർത്തണം.

വാക്‌സിൻ ഒന്നാം ഡോസ് എടുത്തവർക്കു രണ്ടാം ഡോസിനു സമയമായതിനാൽ അവർക്കു പരിഗണന നൽകണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മുൻഗണനാ ക്രമീകരണം നടപ്പാക്കണം. ഒന്നാം ഡോസുകാരുടെ ലിസ്റ്റ് ഉള്ളതിനാൽ അവരെ അറിയിപ്പ് നൽകി വരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു. എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു

അനു ജോർജിന്പാലായുടെ അനുമോദനം

പാലാ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സെക്രട്ടറിയായി നിയമിതയായ ഐ എ എസ് ഉദ്യോഗസ്ഥ അനു ജോർജിനെ നിയുക്ത പാലാ എം എൽ എ മാണി സി കാപ്പൻ അഭിനന്ദിച്ചു. അനു ജോർജിനെ ടെലിഫോണിലൂടെ പാലായുടെ അഭിനന്ദനം നേരിട്ട് അറിയിക്കുകയും ചെയ്തു.