അടിമാലി: ഇടുക്കി മാങ്കുളം ആനക്കുളത്ത് നെടുമ്പാലപ്പുഴയിൽ ജോസ്(53), ഭാര്യ സെലിൻ (51) എന്നിവരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സെലിന്റെ തലക്ക് മാരക പരിക്കുണ്ട്. ജോസ് തൂങ്ങി മരിച്ച നിലയിലാണ്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നു. ഇരുവരെയും പുറത്തു കാണാതെ വന്നതോടെ അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.