ചെന്നൈ: സംസ്ഥാനത്ത് അവശത അനുഭവിക്കുന്ന നായർ സമുദായ അംഗങ്ങൾക്ക് ജി.എൻ.എസ്.എസ്. തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സാമ്പത്തിക സഹായം നൽകുന്നു. ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് സഹായം നൽകുന്നത്. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കു സ്‌കോളർഷിപ്പുകൾ നൽകും.

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയും സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ മാർക്ക്‌ലിസ്റ്റും ഡിസംബർ 20നകം ജി.എൻ.എസ്.എസ്. 11/12 നാലാം നില, 37, നെൽസൺ മാണിക്യം റോഡ്, ചെന്നൈ  29 എന്ന വിലാസത്തിൽ ലഭിക്കണം. ജനവരി നാലിനു തേനാപേട്ടിലെ കാമരാജ് അരങ്ങിൽ നടക്കുന്ന ജയന്തി ആഘോഷ ചടങ്ങിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക് : 044 65681187