ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ആയില്യം ഉത്സവം ഞായറാഴ്ച നടക്കും. പുലർച്ചേ നാലിന് നടതുറക്കും. ആയില്യം എഴുന്നള്ളത്തും വലിയമ്മനടത്താറുള്ള വിശേഷാൽപൂജകളും ഇത്തവണ ഉണ്ടാകില്ല. കുടുംബകാരണവരുടെ മേൽനോട്ടത്തിൽ മറ്റുപൂജകളും ചടങ്ങുകളും നടക്കും.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽഭക്തർ ക്ഷേത്രത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മണ്ണാറശാല കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി അഭ്യർത്ഥിച്ചു.