കൊച്ചി: മെയ് മായം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് മാസം മധ്യത്തോടെ ബംഗാൾ ഉൾക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമർദങ്ങൾ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തിൽ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചിട്ടില്ല. എന്നൽ ഇത്തവണ മൺസൂൺ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്.

മാഡൻ ജൂലിയൻ ഒസിലേഷൻ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മൺസൂണിനെ തുണച്ചു. കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേഗത്തിൽ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആഗോള മഴപ്പാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷനിലൂടെ വരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മൺസൂൺ മഴയ്ക്ക് ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.