ബാലതാരമായി എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മന്യ. വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തെലുങ്ക് നടിയായ മന്യ ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ജോക്കർ, കുഞ്ഞിക്കൂനൻ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മന്യ.

കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന കാലത്ത് 2008–ൽ സത്യ പട്ടേലിനെ മന്യ വിവാഹം ചെയ്തു. കുറച്ച്‌ വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2013–ൽ വികാസ് ബാജ്‌പേയിയുമായി മന്യ വീണ്ടും വിവാഹിതയായി. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമൊത്ത് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നടി ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

ഇപ്പോഴിതാ തന്റെ യഥാർത്ഥ ഭർത്താവ് ആരെന്ന് വെളിപ്പെടുത്തുകയാണ് താരം. നർമ്മത്തിൽ പൊതിഞ്ഞ ഒരു വിശദീകരണവുമായാണ് മന്യ ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്. തന്റെ ഭർത്താവിന്റെ പേര് വികാസ് എന്നാണെന്നും വാസു അല്ല എന്നുമാണ് മന്യക്കു പറയാനുള്ളത്. കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന സായി കുമാറിന്റെയും അതിലെ നായികയായ മന്യയുടെയും മീം വച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രോളുകൾ പ്രചരിക്കുകയാണ്‌. വാസു അണ്ണൻ എന്ന സായികുമാർ കഥാപാത്രവും ആ ചിത്രത്തിലെ പ്രിയ എന്ന മന്യയുടെ കഥാപാത്രവും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച തരത്തിൽ നടത്തിയ ഭാവനാ സൃഷ്‌ടിയാണ് ഈ ട്രോളുകൾ

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇവരുടെ താമസം. മന്യക്കും വികാസിനും ഓമിഷ്‌ക എന്നൊരു മകളുണ്ട്. ലോക് ഡൗൺ കാലത്തും അമേരിക്കയിൽ തന്നെയാണ് മന്യയും കുടുംബവും ഉള്ളത്. ആമസോണിൽ പ്രൊഡക്ട് മാനേജരാണ് മന്യയുടെ ഭർത്താവ് വികാസ്. അമേരിക്കയിൽ ലോക് ഡൗൺ തുടങ്ങിയ ശേഷം വികാസ് ഇതുവരെ വിട്ടിലേക്ക് വന്നിട്ടില്ലെന്ന് ഒരഭിമുഖത്തിൽ മന്യ പറഞ്ഞിരുന്നു.