മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ- അറബിക്കടലിന്റെ സിഹം' 'ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്. സാബു സിറിലാണ് കലാ സംവിധായകൻ. തിരു ആണ് ഛായാഗ്രഹണം.

നൂറുകോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം, ഒടിടി റിലീസിന് പോകുന്നതിനെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ശേഷം, സർക്കാർ തലത്തിൽ തീയേറ്റർ ഉടമകളുമായും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തിയാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്.