ആവശ്യമുള്ള സാധനങ്ങൾ

  • വറ്റൽ മുളക്- 5
  • ഏലക്ക- 3
  • ജീരകം- 1 ടേ.സ്പൂൺ
  • കറുവാപ്പട്ട്- 1 കഷണം

ഇതെല്ലാം നന്നായി വറത്തു പോടിച്ച് ഒരു ഉണങ്ങിയ കുപ്പിയിൽ വെക്കുക.

  • സാബാർ പരിപ്പ്- ¼ കപ്പ്
  • മൈദ -1/4 കപ്പ്
  • ഗോതംബ് പൊടി- 3/4 കപ്പ്
  • ഉപ്പ് പാകത്തിന്

തയ്യാറക്കുന്ന വിധം

സാമ്പാർ പരിപ്പ് വേവിച്ചുടക്കുക. അതിലേക്ക് മൈദയും ഗോതംബ് പൊടിയും, 1 സ്പൂൺ മസാലയും, ഒരു നുള്ള് ഉപ്പും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ കുഴക്കുക. പൂരിയുടെ അളവിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.

കുറിപ്പ്: ഈ മസാല വറുത്തു പൊടിച്ച് വച്ചിരുന്നാൽ എളുപ്പത്തിൽ പൂരി തയ്യാറാക്കാൻ ഉപയോഗിക്കാം. ഈ മാവ് സാബാർ പരിപ്പു ചേർത്ത് കുഴച്ചുണ്ടാക്കുന്നതിനാൽ,തയ്യാറക്കി ഫ്രിഡ്ജിൽ വെക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ സാമ്പാർ പരിപ്പ് വേവിച്ചു വെച്ചിരുന്നാലും എളുപ്പത്തിൽ പൂരി തയ്യാറാക്കാം. ജീരകം പൊടിച്ചു ചേർത്ത് തൈരും മുക്കി, കറികളൊന്നും ഇല്ലാതെ ഒരു 'പ്രാതൽ' രാവിലെ കഴിക്കാവുന്നതാണ്.