ഹൈദരബാദ്: ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 20 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഫയർഫോഴ്സിന്റെ നിരവധി യൂണിറ്റുകളെത്തി തീയണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 1878ൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ് സെക്കന്തരാബാദ് ക്ലബ്, സെക്കന്തരബാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ലബ് 22 ഏക്കറോളം നീണ്ടുകിടക്കുന്നു. ഇതിന് ഹൈദരബാദ് അർബൻ ഡെവലപ്പ്മെന്റ് അതോറിറ്രി പൈതൃകപദവി നൽകിയിരുന്നു. 300 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.