ചെന്നൈ: വിജയ് നായകനായ മാസ്റ്റർ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങൾ ഓൺലൈനിൽ ചോർന്ന സംവഭത്തിൽ ഒരാൾ പിടിയിൽ.ചെന്നൈ സ്വദേശിയാണ് സംഭവത്തിൽ പിടിയിലാ യിരിക്കുന്നത്. സിനിമാ മാധ്യമമായ ഗലാട്ടയാണ് അറസ്റ്റു സംവന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.ഒരു സർവീസ് പ്രൊവൈഡർ കമ്പനിയിലെ ജോലിക്കാരനാണ് മാസ്റ്റർ ദൃശ്യം ചോർത്തിയതിന് പിടിയിലായത്.മാസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

ചോർന്ന രംഗങ്ങൾ പങ്കുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലോകേഷ് കനകരാജ് രംഗത്ത് എത്തിയിരുന്നു.വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നത് കണ്ടാൽ ഉടൻ തന്നെ block@piracy.com എന്ന അക്കൗണ്ടിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും സിനിമ പ്രവർത്തകർ ആവശ്യപ്പെട്ടു. 400 വ്യാജ വെബ്‌സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിക്കുകയും ചെയ്തിരുന്നു.

പൊങ്കൽ റിലീസായി നാളെ പ്രദർശനത്തിന് എത്തുകയാണ്.വിജയ്‌യുടെ അഭിനയം തന്നെയാകും സിനിമയുടെ ആകർഷണം. ഒരു വിജയ് സിനിമ തിയറ്ററിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.