കണ്ണൂർ: മട്ടന്നൂരിനടുത്ത് മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു. കൊടുവള്ളിപ്പുറം പാളാട്ടെ അമൃത ആണ് മരിച്ചത്. 25 വയസ്സായിരുന്നു. പുഴയിൽ വീണ അയൽവാസിയായ കുട്ടിയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് അപകടം - അമൃത പുഴക്കരയിൽ അലക്കുകയായിരുന്നു ഈ സമയത്താണ് അപകടമുണ്ടായത്.

പുഴയിൽ മണലെടുത്ത ഭാഗത്തെ ചുഴിയിൽ വീണാണ് അപകടമുണ്ടായത്.നാട്ടുകാരും പൊലിസും മട്ടന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല മട്ടന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.മുതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.