ചെന്നൈ: മുഗപ്പെയർ മലയാളി സമാജത്തിന്റെ ഓണാഘോഷം ചലച്ചിത്രതാരം ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ സാമുവേൽ അധ്യക്ഷത വഹിച്ചു. സി.ടി.എം.എ. പ്രസിഡന്റ് എം.എ.സലീം, പി.രാജു, പി.എൻ. ശ്രീകുമാർ, നടി ചാർമിള എന്നിവർ പ്രസംഗിച്ചു. 10, 12 ക്ലാസുകളിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. ഭാരതത്തിന്റെ കലാ സാംസ്‌കാരിക രംഗത്തെ വ്യത്യസ്തതകൾ ഉൾപ്പെടുത്തി 'സംഗമം' എന്ന നൃത്താവിഷ്‌കാരം സമാജം അംഗങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി അശോക് കുമാർ സ്വാഗതവും രജിനി മനോഹർ നന്ദിയും രേഖപ്പെടുത്തി.