ന്യൂഡൽഹി : താൻ ആവശ്യപ്പെടുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചാൽ കേന്ദ്രസർക്കാരിന് പാർലമെന്റിന് അകത്തും പുറത്തും പിന്തുണ നൽകാൻ തയ്യാറാണെന്ന് ബി.എസ്‌പി അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി.രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങളുടെ സെൻസസ് നടത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്.

ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെൻസസ് നടത്തണമെന്നാവശ്യപ്പെടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബീഹാർ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു, ഇതിന് പിന്നാലെയാണ് മായാതിയും സമാന ആവശ്യവുമായി രംഗത്ത് വന്നത്. 

പട്ടികജാതി, വർഗ സെൻസസ് മാത്രം നടത്താമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങളുടെ സെൻസസ് നടത്തണമെന്നാണ് ബി.എസ്‌പിയുടെ ആവശ്യം. തന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചാൽ പാർലമെന്റിന് അകത്തും പുറത്തും പിന്തുണ നൽകും-മായാവതി ട്വീറ്റ് ചെയ്തു