തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠനവിഭാഗം, സർവകലാശാല സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള 2021-ലെ പാർട്ട് ടൈം, ഫുൾടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ 187 രൂപയും മറ്റുള്ളവർ 555 രൂപയും ഫീസടച്ച് ജൂൺ 14-ന് മുമ്പായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാൻ രശീതി, എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജൂൺ 16-ന് മുമ്പായി സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠന വകുപ്പുതലവന് സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ, ഫോൺ 0494 2407017, 2407363.