മലപ്പുറം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺനിലനിൽക്കുന്ന ഏക ജില്ലയായ മലപ്പുറത്തേക്ക് മെഡിസിൻ കൊണ്ട് വരുന്ന വാഹനങ്ങളിൽ കോടികളുടെ മയക്കുമരുന്ന് കടത്ത്. പിടികൂടിയത് സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയിൽ, കഞ്ചാവ് , തമിഴ്‌നാട് മദ്യം എന്നിവ. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കോടികൾ വിലവരുന്ന വൻ മയക്കുമരുന്നുകൾ പിടികൂടിയത്.

ലോക്ക് ഡൗണിനിക്കും ജില്ലയിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി വൈ എസ് പി.എം, ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ ഓപ്പറേഷനിലാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയിൽ, കഞ്ചാവ് , തമിഴ്‌നാട് മദ്യം എന്നിവ പിടികൂടിയത് ,കോഴിച്ചേന പരേട് മുഹമ്മ ഷെബീബ് (25), വൈരംങ്കോട് കാക്കൻ കുഴിമുബാരീസ് (26), വാളക്കുളം കോഴിക്കൽ റെമീസ് സുഹസാദ് (24), കോഴി ചേന വലിയ പറമ്പിൽ മുഹമ്മദ് ഇസ്ഹാഖ്(25), കോഴിച്ചേന കൈത കാട്ടിൽ അഹമ്മദ് സാലീം (21), വളവന്നൂർ വാരണ കൂർമത്ത് സൈഫുദ്ധീൻ (25), തെക്കൻ കുറ്റൂർ മെ പറമ്പത്ത് രഞ്ജിത്ത് (21) അല്ലൂർ പുതുക്കുടി റിയാസ് (4ഠ) എന്നിവരടങ്ങുന്ന വൻ മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലും മെഡിസിൻ കൊണ്ട് വരുന്ന വാഹനങ്ങളിലുമായി ആണ് പ്രതികൾ മയക്കുമരുന്ന് ജില്ലയിൽ എത്തിച്ചു ആവശ്യക്കാർക്ക് വിതരണം ചെയുന്നത്. പ്രതികൾ ഇങ്ങനെ എത്തുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി 500 2500 4000രൂപകളുടെ പാക്കറ്റുകളാക്കി ആണ് ആവശ്യക്കാർക്ക് വിതരണം. എസ്,കമ്പനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് അറിയുന്ന ആളുകൾക്ക് മാത്രം കഞ്ചാവ് നൽകുകയുളൂ. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഏജന്റ് മാർ വിതരണത്തിനും സപ്ലൈ ചെയ്യുന്ന സമയം പൊലീസിനെ നിരീക്ഷിക്കുന്നതിനായും ഉണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്ന പാർട്ടി ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ചു അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റ് മാർക്ക് അയച്ചു കൊടുക്കുകയും ഏജന്റിന് സാധനം ലഭിച്ചു കഴിഞ്ഞാൽ ഫോട്ടോ ഡിലീറ്റു ചെയ്യും. പണം ട്രാൻസഷൻ ഓൺലൈൻ ആയി മാത്രമാണ്.ശേഷം ഏജന്റ് ചെറിയ ചെറിയ പാക്കറ്റുകളിൽ ആക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും.

ഇത്തരത്തിൽ എം ഡി എം എ ശേഖരിച്ചു വൈലത്തൂർ -കരിങ്കപ്പാറ റോഡിൽ ഇതിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും ബ്ലാക്ക് നിസാൻ കാറിൽ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്തു അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.. ഇവരുടെ കയ്യിൽ നിന്നും കാറിൽ നിന്നുമായി കഞ്ചാവും എം ഡി എം എ യും പിടിച്ചെടുത്തു ..പ്രതികൾ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുക്കുകയും ചെയ്തു.

ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കഞ്ചാവും തമിഴ്‌നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പരപ്പനങ്ങാടി ഭാഗത്തു വിതരണം ചെയ്യാൻ പോയിട്ടുണ്ടെന്നു മനസ്സിലാക്കുകയും പ്രതിയായ സൈഫുദ്ധീൻ എന്നയാളെ കഞ്ചാവ് വാങ്ങാണെന്ന വ്യാജന വിളിച്ചു വരുത്തി അന്വേഷണസംഘം സഹസികമായി പിന്തുടർന്നു പരപ്പനങ്ങാടി ഞാൻ പായനിങ്ങൽ വെച്ച് പിടികൂടുകയായിരുന്നു . ഇയാളിൽ നിന്ന് 6കുപ്പി തമിഴ്‌നാട് മദ്യവും 175 ഗ്രാം കഞ്ചാവും 1 ബോട്ടിൽ ഹാഷിഷ് ഓയിലും ഇയാളുടെ അടുത്ത് നിന്നും പിടിച്ചെടുത്തു കഞ്ചാവ് വിതരണം ചെയാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഇയാൾ കഞാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കു ദിവസേന 20പാക്കറ്റുകൾ വിൽക്കാറുണ്ടെന്നും തമിഴ്‌നാട് മദ്യം 500ാഹ കുപ്പി 1200രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പറഞ്ഞു.

ശേഷം സൈഫുദീനിൽ നിന്നും ലഭിച്ച വിവരപ്രകാരം മയക്കുമരുന്നും മദ്യവും സൈഫുദീനു എത്തിച്ചു നൽകുന്ന കഞ്ചാവ് റക്കറ്റ് ലെ പ്രധാന കണ്ണികളായി ആളുകളെ മനസ്സിലാക്കുകയും അവരാണ് കൽപകഞ്ചേരി വൈരാങ്കോട് ഭാഗങ്ങളിൽ ഏജന്റ് മാർക്ക് വിതരണം ചെയുന്നത് എന്നും മനസിലാക്കി... അന്വേഷണ സംഘം പ്രതികളായ രഞ്ജിത്ത് റിയാസ് എന്നിവരെ നമ്പർ ഇടാത്ത ബൈക്കിൽ കഞ്ചാവ് സഹിതം തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും കഞ്ചാവും ബൈക്കും പിടിച്ചെടുത്തു.. സംഘത്തിലെ മുഴുവൻ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്‌പി, എം ഐ ഷാജി അറിയിച്ചു അന്വേഷണ സംഘത്തിൽ പരപ്പനങ്ങാടി എസ്എച്ച് ഒ ഹണി കെ ദാസ് കൽപകഞ്ചേരി സി എച്ച് ഒ റിയാസ് രാജ എന്നിവരും ഡി, വൈ, എസ്, പി സ്‌ക്വാഡിൽ സർ സിപി ഒ സലേഷ് സി പി ഒ മാരായ ജിനേഷ്, വിനീഷ്, അഖിൽരാജ് എന്നിവരും ഉണ്ടായിരുന്നു.