മേലാറ്റൂർ: കഴിഞ്ഞദിവസം കീഴാറ്റൂർ ഒറവംപുറത്ത് ലീഗ് പ്രവർത്തകൻ ആര്യാടൻ സമീർബാബു കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ നാലു പേരെയാണ് മേലാറ്റൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സംഭവസ്ഥലത്ത് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ തെളിവെടുപ്പിനായി പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതി കീഴാറ്റൂർ ഒറവംപുറത്തെ കിഴക്കുംപറമ്പൻ നിസാം, രണ്ടാം പ്രതി കിഴക്കുംപറമ്പൻ മോയിൻ ബാപ്പു, മൂന്നാം പ്രതി കിഴക്കുംപറമ്പൻ അബ്ദുൽ മജീദ്, നാലാം പ്രതി ഐലക്കര യാസർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.