മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലെ ക്രാൻബേൺ വെസ്റ്റിൽ കത്തിക്കരിഞ്ഞ കാറിൽ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത. 30 വയസിനു മേൽ പ്രായമുള്ള യുവതിയും, രണ്ടു മക്കളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് പുറത്തു വിട്ടിട്ടില്ല. ജാസ്മിനും അവരുടെ രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചതെന്നാണ് ഓസ്‌ട്രേലിയൻ മലയാളികൾ നൽകുന്ന സൂചന. മരണ കാരണം വ്യക്തമല്ലെന്നും പറയുന്നു. ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ് മരിച്ചത്. 

മെൽബൺ നഗരത്തിന്റ തെക്ക് കിഴക്ക് ഭാഗത്തുള്ള ക്രാൻബേൺ വെസ്റ്റിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രാത്രി 7.55 ഓടെ വെസ്റ്റേൺ പോർട്ട് ഹൈവേക്ക് സമീപം കാറിന് തീപിടിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഹൈവേക്ക് സമീപത്തെ കൃഷിയിടത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു കാർ കണ്ടെത്തിയത്. സ്ഥലത്തെത്തി തീ അണച്ച എമർജൻസി വിഭാഗം കാറിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയും രണ്ടു കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചനകൾ. എന്നാൽ കൊലപാതകത്തിനും സാധ്യതയുണ്ട്.

30 വയസിനു മേൽ പ്രായമുള്ള യുവതിയും, രണ്ടു മക്കളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടു പെൺകുട്ടികളും ആറു വയസിൽ താഴെ പ്രായമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. തീപിടിത്തമുണ്ടായതിനാൽ അപകടത്തിൽപ്പെട്ടവർ ആരെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കൂടുതൽ കാലതാമസമുണ്ടാകുമെന്നും പൊലീസ് വക്താവ് പറഞ്ഞു. ഡി എൻ എ പരിശോധനയിലൂടെ ആളെ ഉറപ്പിച്ച ശേഷമേ സ്ഥിരീകരിക്കൂ. തീപിടിത്തത്തിന്റ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു.

എന്നാൽ സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുള്ളതായി ഈ ഘട്ടത്തിൽ കരുതുന്നില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായവരോ, തീപിടിത്തത്തിന്റെ ഡാഷ്-ക്യാം ദൃശ്യങ്ങൾ ഉള്ളവരോ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പെർത്തിൽ കത്തിക്കരിഞ്ഞ കാറിൽ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ് വംശജരായിരുന്നു സംഭവത്തിൽ മരിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സംഭവം.

വെസ്റ്റേൺ പോർട്ട് ഹൈവേയിൽ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്പ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോർട്ടുകളോട് എമർജൻസി സർവീസുകൾ പ്രതികരിച്ചു. ഹൈവേക്ക് സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും പൊലീസ് കണ്ടെത്തിയത്. ജാസ്മിനും കുട്ടികളുമാണോ എന്ന് ഡി എൻ ഭർത്താവുമായി ഈ സ്ത്രീ പിണങ്ങി കഴിയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

വലിയ തീപിടിത്തമാണ് ഉണ്ടായത്. ഫയർ ഉദ്യോഗസ്ഥരാണ് തീ പിടിച്ചത്. ഹൈവേയിൽ നിരവധി വാഹനങ്ങളുണ്ടായിരുന്നു. തീ പിടിത്തം കാരണം ആർക്കും കാറിന് അടുത്തേക്ക് പോലും പോകാനായില്ല. വെള്ളം ചീറ്റി തീ അണച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. അപ്പോഴേക്കും കാറിലുണ്ടായിരുന്നവർ എല്ലാം മരിച്ചിരുന്നു.