ടുക്കത്തെ ലുക്കുമായി മെഴ്‌സീഡസ്-മേബാച്ച് എസ് ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും മേബാച്ച് ട്രീറ്റ്‌മെന്റ് നൽകിയ ബെൻസിന്റെ എസ്‌ക്ലാസ് ലുക്ക് ആഡംബരത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ്.

ബ്ലാക്ക് റേഡിയേറ്ററിൽ വെള്ള നിറത്തിൽ കൊടുത്തിരിക്കുന്ന നീളത്തിലുള്ള വരകളും അത്യാകർഷകമാണ്.

രണ്ട് നിറത്തിൽ നൽകിയിരിക്കുന്ന ഇന്റീരിയർ വർക്കും ആരെയും മോഹിപ്പിക്കുന്നതാണ്. കാറിന്റെ മൂന്ന് പുതിയ മോഡലുകൾ ലഭ്യമാകും. S560, S560 4MATIC, S650 എന്നീ മോഡലുകളാണ് വിപണിയിൽ എത്തുക.

മാർച്ച് ആറിന് നടക്കുന്ന ജനീവാ മോട്ടോർ ഷോയിൽ തിളങ്ങാൻ ഒരുങ്ങുന്ന എസ് ക്ലാസ് ഏപ്രിൽ 2018ഓടെ വിപണിയിലും എത്തും.