ദോഹ: കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ദോഹ േെമട്രാ സർവീസ് ഇന്ന് മുതൽ പുനരാരംഭിച്ചു. സർവ്വീസ് വീണ്ടും ഈ ആരംഭിച്ചപ്പോൾ യാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് വൈഫൈ സേവനം നൽകിയാണ് സർവ്വീസ് നടത്തുന്നത്. ആദ്യത്തെ 30 മിനുട്ട് നേരത്തേക്കാണ് സൗജന്യ നെറ്റ് സേവനം ലഭ്യമാക്കുക. 30 മിനുട്ടിന് ശേഷമുള്ള അധിക ഉപയോഗത്തിന് പ്രത്യേക നിരക്കും ഈടാക്കും.

ദോഹ േെമട്രാ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാർക്ക് ഇന്ന് മുതൽ സൗജന്യ വൈഫൈ സേവനം നൽകുമെന്ന് ദോഹ േെമട്രാ ട്വീറ്റ് ചെയ്തു. 30 മിനുട്ട് നേരത്താക്കായിരിക്കും സൗജന്യമെന്നും അധിക ഉപയോഗത്തിന് ഫീസ് ഈടാക്കുമെന്നും ദോഹ േെമട്രാ കൂട്ടിച്ചേർത്തു.

കോവിഡ്19 നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തോടനുബന്ധിച്ചാണ് ദോഹ േെമട്രാ സർവീസുകൾ പുനരാരംഭിച്ചത്. േെമട്രാ ട്രെയിനുകളിൽ ആകെയുള്ളതിന്റെ 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ്19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാർച്ച് മാസത്തിലാണ് സർവീസ് നിർത്തിവെച്ചത്.