പാക്കിസ്ഥാനിലെ ആരാധകർ വിഷമിക്കണ്ട; വീഡിയോകൾ ഞാൻ ട്വിറ്ററിലുടെ പോസ്റ്റ് ചെയ്യും; പാക്കിസ്ഥാനിൽ തന്റെ ടിക്‌ടോക് അക്കൗണ്ട് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മിയഖലീഫ; അക്കൗണ്ട് നിരോധനത്തിന് വിശദീകരണം നൽകാതെ ഭരണകൂടം

കറാച്ചി: മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാൻ പൂട്ടിയതോടെ ആരാധകർക്ക് വേണ്ടി പുതിയ വഴി തുറന്നിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാൻ നിരോധിച്ച കാര്യം മിയ ഖലീഫ അറിയിച്ചത്.

എന്നാൽ അങ്ങനെയൊന്നും മുട്ടുമടക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിയ. താൻ ചെയ്യുന്ന എല്ലാ ടിക് ടോക്ക് വീഡിയോസും ഇനിമുതൽ പാക്കിസ്ഥാനിലെ ആരാധകർക്ക് വേണ്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നാണ് മിയ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫാസിസത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന പാക് ആരാധകർക്ക് വേണ്ടിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുക എന്നാണ് താരം അറിയിച്ചിരിക്കുന്നത്.

നേരത്തേ, അശ്ലീല ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കാണിച്ച് രണ്ട് തവണ പാക്കിസ്ഥാൻ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. രണ്ടാമത് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത് കഴിഞ്ഞ മാസമാണ്.

അതേസമയം മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതിന് ഔദ്യോഗിക വിശദീകരണമൊന്നും പാക് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല. എന്താണ് മിയയെ നിരോധിക്കാനുള്ള കാരണമെന്നും ഇതുവരെ വ്യക്തമല്ല.