മലപ്പുറം: രണ്ടായിരം രൂപയുടെ പണമിടപാട് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് നാട്ടുകാരനെ കത്തികൊണ്ട് കുത്തി അതിഥിതൊഴിലാളി. കഴിഞ്ഞ മാസം 30ന് വളാഞ്ചേരി കാവുംപുറത്ത് വെച്ച് നടന്ന അടിപിടിയിൽ കത്തികൊണ്ട് കുത്തിയ അതിഥി തൊഴിലാളിയായ ആസ്സാം സ്വദേശി മഹാബൂൽ ഹക്ക് (27) നെ വളാഞ്ചേരി എസ്എച്ച് ഒ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയത് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.

ഇരുവരും നിസ്സാര വിഷയത്തിലാണ് തർക്കമുണ്ടായതെന്നും അടിപിടിയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 30ന് വളാഞ്ചേരി കാവുംപുറത്ത് വച്ചാണ് സംഭവം. ആസ്സാം സ്വദേശി മഹാബൂൽ ഹക്കും സുഹൃത്തുക്കളും നാട്ടുകാരുമായ മറ്റു രണ്ടുപേരും ചേർന്നാണ് വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ വ്യക്തിയെ കാവുംപുറത്തേക്ക് വിളച്ചുവരുത്തിയായാണ് അക്രമം നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ഹക്കിന് നൽകാനുള്ള 2000 രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്.

ആസ്സാം സ്വദേശി മഹാബൂൽ ഹക്കും ഒളിവിലായിരുന്നുവെങ്കിലും പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അതേ സമയം 500രൂപ നഷ്ടപ്പപ്പെട്ടതിനെ തുടർന്ന് അതിഥിതൊഴിലാളികൾ മലപ്പുറത്തുകയ്യാങ്കളി നടന്നതും മാസങ്ങൾക്ക് മുമ്പാണ്. പണം കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഒരാൾ കത്തി കൊണ്ടുള്ള കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറം പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ താമസിക്കുന്ന ബീഹാർ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാർ (25)നാണ് പരിക്കേറ്റിരുന്നത്.സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാർ സ്വദേശി കുടിയായ രാജാസഹാനി 25 പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.