ശ്രീനഗർ: ജമ്മു കശ്മീരിലെ സോപാറിൽ മുനിസിപ്പൽ ഓഫീസിന് നേർക്ക് ഭീകരാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥൻ ഷഫ്ഖത്തും അഹമ്മദ് വീരമൃത്യു വരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിലർ റിയാസ് അഹമ്മദ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു കൗൺസിലറായ ഷംസുദ്ദീൻ പീറിന് പരിക്കേറ്റു.

ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫരീദ ഖാൻ അധ്യക്ഷയായ യോഗത്തിന് നേർക്കായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ഫരീദ ഖാനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശം അടച്ച സൈന്യം ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു ഭീകരർ തൊട്ടടുത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. സൈന്യം നടപടികൾ തുടരുകയാണ്.