തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എ.കെ.ബാലൻ. മാധ്യമങ്ങൾ വിമോചനസമര കാല മാനസികാവസ്ഥയിലാണെന്ന് ബാലൻ ആരോപിച്ചു. സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പോലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയിലെ ആദ്യ നായിക നടി പി.കെ.റോസിക്കായി സ്മാരകം പണിതിട്ട് അതൊന്നും മാധ്യമങ്ങൾ കണ്ടിട്ടില്ല. ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാറിനെ ഒന്നും ചെയ്യാത്ത സർക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി ബാലൻ പറഞ്ഞു.