കുമളി: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ സ്ഥിതിഗതി വിലയിരുത്താൻ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകൻ വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കേരള ജലവിഭവ, റവന്യൂ, കൃഷി മന്ത്രിമാർ അണക്കെട്ട് സന്ദർശിച്ചിരുന്നു.

ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ഭരണകക്ഷിയായ ഡി.എം.കെക്ക് എതിരെ ആയുധമാക്കുന്നതിനിടെയാണ് നീണ്ട ഇടവേളക്കു ശേഷം തമിഴ്‌നാട് മന്ത്രി അണക്കെട്ട് സന്ദർശിക്കുന്നത്.