രുന്ന ജൂൺ മുതൽ രാജ്യത്തേക്ക് എത്തുന്ന വിദേശികളോ വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരോ കുറഞ്ഞത് 180 ദിവസമെങ്കിലും രാജ്യത്ത് തങ്ങുന്നില്ലെങ്കിൽ 14 ദിവസത്തെ നിയന്ത്രിത ഇൻസുലേഷൻ, ക്വാറന്റൈൻ (MIQ) താമസിക്കുന്നതിന് 3100 ഡോളർ ഫീസ് നൽകേണ്ടിവരും.നിലവിലെ 90 ദിവസത്തെ നിയമം വിപുലീകരിച്ച് 180 ദിവമസമക്കി മാറ്റി,

2020 ഓഗസ്റ്റ് 11 മുതൽ ന്യൂസിലാന്റിൽ ഇല്ലാത്തതും 90 ദിവസം രാജ്യത്ത് തുടരുന്നതുമായ ന്യൂസിലാന്റ് പൗരന്മാരെയും സ്ഥിര താമസക്കാരെയും ചാർജുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. രാജ്യത്തേക്ക് എത്തുന്ന പങ്കാളികൾ, രക്ഷാകർത്താക്കൾ കുടിയേറ്റ ആരോഗ്യ പ്രവർത്തകർ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിങ്ങനെയുള്ള താൽക്കാലിക എൻട്രി ക്ലാസ് വിസ ഉടമകൾക്കും ഈ ഫീസ് ബാധകമാകും.ഈ മാറ്റം ന്യൂസിലാന്റിൽ തിരിച്ചെത്തുന്നവരുടെ 3 ശതമാനത്തെ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഒരുമിച്ച് യാത്ര ചെയ്ത് എത്തുന്നവർക്ക്, മുറികൾ പങ്കിടുമ്പോൾ മുതിർന്ന വ്യക്തിക്ക് 950 ഡോളറിന്റെ അധിക നിരക്കും 3-17 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് 475 ഡോളറും നൽകേണ്ടി വരും. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.