കോഴിക്കോട് : കോടഞ്ചേരി തെയ്യപ്പാറയിൽനിന്നു കാണാതായ വയോധികയെ കണ്ടെത്തി. കാണാതായി ഏഴുദിവസം കഴിഞ്ഞാണ് ഏഴു 78 വയസ്സുകാരി ഏലിയാമ്മയെ കണ്ടെത്തിയത്. വീട്ടിൽനിന്നു 4 കിലോമീറ്റർ മാറി റബർതോട്ടത്തിലെ പാറക്കൂട്ടത്തിനിടയിൽ നിന്നാണ്
ഇവരെ കണ്ടെത്തിയത്.

അവശനിലയിലായ ഇവരെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാണാതായ ദിവസം മുതൽ നാട്ടുകാരും പൊലീസും കോടഞ്ചേരി പഞ്ചായത്തിന്റെ ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തിവരികയായിരുന്നു.