തിരുവനന്തപുരം: വസന്ത് തെങ്ങുംപള്ളി എഴുതിയ കഥാസമാഹരമായ മേയാ കുൾപ്പാ രമേശ് ചെന്നിത്തല പുറത്തിറക്കി.തിരുവനന്തപുരത്ത് വച്ചു ആദ്യ പ്രതി ജോസഫ് വഴക്കന് നൽകിയാണ് പ്രകാശിപ്പിച്ചത്.ചെറുപ്പക്കാരായ കഥകൃത്തുക്കളിൽ ശ്രദ്ധേയനായ വസന്ത് കോട്ടയം ജില്ലയിലെ സാമൂഹ്യപ്രവർത്തകനാണ്.

കാലികവിഷയങ്ങൾ തെരെഞ്ഞെടുത്ത് ആകർഷകമായ ഹൃദയത്തിലേക്ക് ഇറങ്ങി വരുന്ന തലത്തിൽ കഥകൾ ആവിഷ്‌കരിക്കാൻ വസന്തിനു കഴിഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തിലെ പൊതുവായ വിഷയങ്ങളെപ്പറ്റി പുഴുക്കുത്തുകളെ പറ്റിയുള്ള തുറന്നെഴുതുകയാണ് ഈ യുവ സാഹിത്യകാരൻ അക്രമ രാഷ്ട്രീയവും വർഗീയതയും അവഗണിക്കപ്പെടുന്ന വാർദ്ധക്യം ഒക്കെ കഥയുടെ പ്രമേയങ്ങൾ ആയി വരുന്നുണ്ട്

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന വസന്ത തെങ്ങും പള്ളി മോട്ടി വേഷണൽ ട്രെയിനർ റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച ആളാണ്