തിരുവനന്തപുരം: എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ എം.കെ മുനീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.