കൊച്ചി: മണപ്പുറം ഫൗണ്ടേഷന്റെ ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി ടി.ജെ വിനോദ് എം.എൽ എ യുടെ എഡ്യൂ മൊബൈൽ ചലഞ്ചിലേക്ക് 50 മൊബൈൽ ഫോണുകൾ നൽകി. സാമ്പത്തികമായി പിന്നോകാവസ്ഥയിലുള്ള 50 കുടുംബങ്ങളിലെ കുട്ടികൾക്ക് ഈ ഫോണുകൾ ടിജെ വിനോദ് എംഎൽഎ യും മണപ്പുറം ഗ്രൂപ്പ് കോ-പ്രോമോട്ടോർ സുഷമ നന്ദകുമാറും ചേർന്ന് വിതരണം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂൾ ഓഡിട്ടോറിയത്തിൽ ഉച്ചക്ക് 12 നു നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു മാതാപിതാകളും അദ്ധ്യാപകരുമാണ് ഫോണുകൾ ഏറ്റുവാങ്ങിയത്. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ ഡിവൈഡ് മൂലം പഠനം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാതെ ഉഴറി നിൽക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്ക് മണപ്പുറം നൽകുന്ന സംഭവന വളരെ പ്രശംസനീയമാണ് എന്ന് ടിജെ വിനോദ് എംഎൽഎ പറഞ്ഞു.

റീജിയണൽ വിദ്യാഭ്യാസ ഡയറക്ടർ കെ. ശകുന്തള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിന്റെ സാധ്യതളെയും എങ്ങനെ വിവേകപൂർവ്വം ഈ സാഹചര്യത്തിൽ ഊർജസ്വലമായി പഠനം മുന്നോട്ട് കൊണ്ട് പോകാം, കൂടാതെ എറണാകുളം ജില്ലയിൽ ഏറ്റവുമധികം ഡിജിറ്റൽ പഠനൊപകരണങ്ങൾ അർഹരായ വിദ്യാർത്ഥികൾക്ക് നൽകിയതിന് ടി ജെ വിനോദ് എംഎൽഎ നടത്തുന്ന പ്രശംസനീയമായ ഇടപെടലുകളെയും കുറിച്ചും പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ. ഒ ജോർജ് ഡി ദാസ് ജന്മനാടിനോടൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും വിവരിച്ചു. അൻസിലാം എൻ. എക്‌സ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കെ. എം അഷറഫ് സീനിയർ പി. ആർ. ഒ മണപ്പുറം ഫിനാൻസ്, ബിജു എ. എൻ പ്രിൻസിപ്പൽ എസ്. ആർ. വി സ്‌കൂൾ, നളിനാകുമാരി പ്രിൻസിപ്പൽ ഗേൾസ് എച്ച്. എസ്. എസ്, ലതിക പണിക്കർ ഹെഡ്‌മിസ്‌ട്രെസ് ഗേൾസ് എച്ച്. എസ്. എസ്, സാബു ഹെഡ്‌മാസ്റ്റർ ഗേൾസ് എൽ. പി. എസ്, ജയ ടീച്ചർ ഹെഡ്‌മിസ്‌ട്രെസ് ഗേൾസ് യു. പി. എസ് രാധാകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.