ആറ്റിങ്ങൽ: പൊലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണ നേരിടേണ്ട വന്ന ബാലികയ്ക്ക് മൊബൈൽ ഫോൺ സമ്മാനം . കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ് കൂട്ടായ്മയാണ് മൂന്നാം ക്ലാസുകാരിക്ക് ഫോൺ സമ്മാനിച്ചത്. രണ്ട് വർഷം മുൻപ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയെ വിളിച്ചു തിരിച്ചു നൽകി മാതൃക കാട്ടിയ ബാലികയുടെ പിതാവ് ജയചന്ദ്രന് ഫോണിന്റെ ഉടമയിൽനിന്ന് 1000 രൂപ സമ്മാനം ലഭിച്ചിരുന്നു.

വേങ്ങോടുള്ള വിവാഹ വീട്ടിൽ എത്തിയവരുടെ കയ്യിൽ നിന്നു നഷ്ടപ്പെട്ട ഫോൺ ആണ് തിരികെ നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനുപ് കുട്ടിക്ക് ഫോൺ കൈമാറി. കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ് ജി.ഗോപകുമാർ, വേണുഗോപാലൻ നായർ,, ഉദയകുമാരി, ഷിബു, സൈജു. ബിജു ,ആരിഫ് മുഹമ്മദ്, അജി, ഫസിൽ എന്നിവർ പങ്കെടുത്തു.